
ടൊറന്റോ: ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം.
കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.
മത്സരത്തിന്റെ തുടക്കം മുതല്‍ ജർമ്മനിയാണ് ആധിപത്യം പുലർത്തിയത്. എന്നാല്‍ ആദ്യ പകുതി ജർമ്മനിക്ക് കടുത്ത നിർഭാഗ്യത്തിന്റേതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
21-ാം മിനിറ്റില്‍ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ പാവ്ലോവിച്ച് മികച്ചൊരു നീക്കത്തിലൂടെ ഐവറി കോസ്റ്റിന്റെ വലകുലുക്കി. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോള്‍കീപ്പർ യഹിയ ഫൊഫാനയെ ജർമ്മൻ താരം ഫൗള്‍ ചെയ്തതായി വിഎആർ പരിശോധനയില്‍ കണ്ടെത്തുകയും റഫറി ഗോള്‍ നിഷേധിക്കുകയും ചെയ്തു.
30-ാം മിനിറ്റില്‍ ഐവറി കോസ്റ്റ് പെട്ടെന്നുള്ളൊരു കൗണ്ടർ അറ്റാക്കിലൂടെ ജർമ്മനിയെ ഞെട്ടിച്ചു. യാൻ ഡിയോമൻഡെയുടെ പാസില്‍ നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജർമ്മൻ ഗോള്‍കീപ്പർ മാനുവല്‍ നോയർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടില്‍ ഓടിയെത്തിയ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0 ന്റെ ലീഡ് സമ്മാനിച്ചു.
ഗോള്‍ വഴങ്ങിയതിന് പിന്നാലെ ജർമ്മനി ആക്രമണം ശക്തമാക്കി. 38ാം മിനിറ്റില്‍ ഫ്ലോറിയൻ വിർട്സിന്റെ പാസില്‍ നിന്ന് കൈ ഹാവെർട്സ് മനോഹരമായി പന്ത് വലയിലെത്തിച്ചെങ്കിലും, വീണ്ടും വിഎആർ വില്ലനായി. ഗോള്‍ നീക്കത്തിന് തുടക്കമിട്ട സമയത്ത് വിർട്സ് ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗള്‍ ചെയ്തതായി റഫറി വിധിച്ചു.
റഫറിയുടെ വൈകിയ തീരുമാനം ജർമ്മൻ ക്യാമ്പില്‍ പ്രതിഷേധത്തിന് കാരണമായി. ആദ്യ പകുതിയില്‍ 1-0 ന് പിന്നിലായിരുന്ന ജർമ്മനി രണ്ടാം പകുതിയില്‍ നടത്തിയ തകർപ്പൻ പടയോട്ടത്തിലാണ് കളി തങ്ങളുടേതാക്കി മാറ്റിയത്. മത്സരത്തിന്റെ 68-ാം മിനിറ്റില്‍ ഡെനിസ് ഉന്ദാവിലൂടെ ജർമ്മനി സമനില പിടിച്ചു. മൈതാനത്തിന്റെ വലതുവശത്ത് നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന ഒരു മികച്ച ക്രോസ്, കൃത്യമായി ഉന്ദാവ് ഗോള്‍പോസ്റ്റിലേക്ക് അടിച്ചുകയറ്റി.







