play-sharp-fill
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ   പ്രതി കുക്കുടു ജയന്  15 വര്‍ഷം കഠിനതടവ് വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി

പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി കുക്കുടു ജയന് 15 വര്‍ഷം കഠിനതടവ് വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി

സ്വന്തം ലേഖിക

തിരുവനന്തപുരം : പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും അന്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി.

മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബുവാണ് (30) വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്‌സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്. 2016 മേയ്16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ കയറി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി, പ്രതിയെ ചവിട്ടി മാറ്റി ഓടി രക്ഷപ്പെട്ടുവെന്നും പ്രതി പോകുന്നത് അയല്‍ക്കാരി കണ്ടിരുന്നുവെന്നതുമാണ് കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിനാണ് അഞ്ചു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും വിധിച്ചത്.

ഇതിന് പുറമേ പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവ്, ഭീഷണിപ്പെടുത്തല്‍ നടത്തിയതിന് അഞ്ചു മാസം കഠിനതടവ്, 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവ്, അമ്പതിനായിരം രൂപ പിഴ തുക എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.