Spread the love

സ്വന്തം ലേഖകൻ
കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് കാപ്പ ചുമത്തിയത്.

video
play-sharp-fill

പനച്ചിക്കാട് പൂവന്തുരുത്ത് ചൂളക്കവല മഠത്തില്‍ വീട്ടില്‍ ലാല്‍ജി മകന്‍ ഹീരാലാലിനെയാണ് കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കിയത്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി ഐജിയാണ് നടപടി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഹീരാ ലാല്‍. ഒരു വര്‍ഷത്തേക്കാണ് ഇയാളെ കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്.

കോട്ടയം ഈസ്റ്റ്, മണര്‍കാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നരഹത്യാശ്രമം, കവര്‍ച്ച, നിരോധിത മയക്കുമരുന്ന് ഉല്‍പ്പനങ്ങള്‍ കൈവശം വെയ്ക്കുക, ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളാണ്.