എ ടി എം വഴിയുള്ള പണം ഇടപാട് പരാജയപ്പെട്ടാൽ 5 ദിവസത്തിനകം അക്കൗണ്ടിൽ തിരികെ നല്കണം. ഇല്ലങ്കിൽ ബാങ്കിന് ഓരോദിവസവം 100 രൂപ വീതം പിഴ

എ ടി എം വഴിയുള്ള പണം ഇടപാട് പരാജയപ്പെട്ടാൽ 5 ദിവസത്തിനകം അക്കൗണ്ടിൽ തിരികെ നല്കണം. ഇല്ലങ്കിൽ ബാങ്കിന് ഓരോദിവസവം 100 രൂപ വീതം പിഴ

സ്വന്തം ലേഖിക

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണം എത്തുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും.

ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും ഈ നിർദേശം ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരു ദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാൽ ഓരോ ദിവസവും 100 രൂപവീതം പിഴ നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുപിഐ വഴി ഷോപ്പിങ് നടത്തുമ്‌ബോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകയും ചെയ്താൽ അഞ്ചു ദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം.

ഇടപാടുകൾ നടത്തുമ്‌ബോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎം വഴി ഇടപാടു നടത്തുമ്‌ബോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്.

അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി ഉയർന്നതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം. ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്.

ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐ സർക്കുലറിൽ വ്യക്തമാക്കുന്നു.