കോട്ടയം ശാസ്ത്രി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: കാർ തീപിടിച്ച് കത്തിയത് പെട്രോൾ പമ്പിന് മുന്നിൽ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു:  ഒഴിവായത് വൻ ദുരന്തം

കോട്ടയം ശാസ്ത്രി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: കാർ തീപിടിച്ച് കത്തിയത് പെട്രോൾ പമ്പിന് മുന്നിൽ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു: ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ശാസ്ത്രി റോഡിലെ പെട്രോൾ പമ്പിനു മുന്നിലായിരുന്നു കാറിന് തീ പിടിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരായിരുന്ന പാമ്പാടി സ്വദേശികൾ ഉണ്ണിയും, കണ്ണനും അത്ഭുതകരമായി രക്ഷപെട്ടു.  പെട്രോൾ പമ്പിലേയ്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ശാസ്ത്രി റോഡിലേയ്ക്കു കാർ ഇറങ്ങാനായി ശീമാട്ടി റൗണ്ടാനയ്ക്കു സമീപം എത്തിയപ്പോൾ തന്നെ ബോണറ്റിൽ നിന്നും പുക ഉയർന്നിരുന്നു. ഇറക്കം ഇറങ്ങിയ കാർ നമ്പർ പ്ലേറ്റ് കടയ്ക്കു മുന്നിലെത്തിയപ്പോൾ കാറിന്റെ എൻജിൻ ഓഫായി. നിയന്ത്രണം നഷ്ടമായ കാർ അതിവേഗം റോഡിൽ നിന്നും താഴേയ്ക്ക് ഉരുണ്ടു. പമ്പിന് മുന്നിൽ വച്ച് ഹാൻഡ് ബ്രേക്ക് പിടിച്ചാണ് കാർ നിർത്തിയത്. ഈ സമയം തന്നെ ബോണറ്റിനുള്ളിൽ നിന്നും തീയും പുകയും ഉയർന്നു. തുടർന്ന് യാത്രക്കാർ കാറിനുള്ളിൽ നിന്നും ചാടിരക്ഷപെടുകയായിരുന്നു. അഗ്നിരക്ഷാ സേനാ അധികൃതരും, പൊലീസും സ്ഥലത്ത് എത്തി തീ കെടുത്തിയതോടെയാണ് അപകടം ഒഴിവായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകടമുണ്ടായത് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് കണ്ടെത്തിയത്. കാറിന്റെ ബാറ്ററിയും, വയറിങും അടക്കമുള്ളവ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ കത്തിയ വീഡിയോ ഇവിടെ കാണാം