play-sharp-fill
വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവം: ആരോപണ വിധേയനായ എഎസ്‌ഐ ജോയ് തോമസിനെ സ്ഥലം മാറ്റി, എഎസ്‌ഐയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്

വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവം: ആരോപണ വിധേയനായ എഎസ്‌ഐ ജോയ് തോമസിനെ സ്ഥലം മാറ്റി, എഎസ്‌ഐയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്

പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. ആരോപണ വിധേയനായ എഎസ്‌ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എഎസ്‌ഐയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ ചുമതലയായിരുന്നു എഎസ്‌ഐ ജോയ് തോമസിനുണ്ടായിരുന്നത്.