play-sharp-fill
ലൈംഗികത ചെറുപ്പം നിലനിർത്തുമോ..? ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ..

ലൈംഗികത ചെറുപ്പം നിലനിർത്തുമോ..? ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ..

ലൈംഗികത ചെറുപ്പം നിലനിർത്തുമോ എന്ന വിഷയത്തില്‍ ഇതിനകം തന്നെ ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിഖായേല്‍ റോയ്‌സന്റെ ‘RealAge – Are You as young as You Can Be?’എന്ന പുസ്തകത്തില്‍, ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സെക്സിന്റെ ആന്റി ഏജിംഗ്‌ സവിശേഷതകളെപ്പറ്റി വ്യക്തമായി പറയുന്നു.

“ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. ആഴ്ചയില്‍ ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതില്‍ നിന്നും 1.6 വർഷം വരെ പ്രായത്തില്‍ കുറവ് അനുഭവപ്പെട്ടേക്കാം. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം നിർണയിക്കുന്നത്,” എന്നാണ് റോയ്സണ്‍ അഭിപ്രായപ്പെട്ടത്.

1982 ഡിസംബറില്‍ പുറത്തിറക്കിയ മറ്റൊരു പഠനത്തില്‍, ലൈംഗികതയുടെ തീവ്രത പുരുഷന്റെയും അതിലൂടെ ഉണ്ടാകുന്ന ലൈംഗികാസക്തി സ്ത്രീയുടെയും ആയുസ് കൂടാൻ കാരണമാകുന്നുവെന്ന് ജറെന്റോളോജിസ്റ്റുകള്‍ പരാമർശിക്കുന്നുണ്ട്. ബോംബെ സൈക്കാട്രി സൊസൈറ്റിയുടെ 2008 ലെ സില്‍വർ ജൂബിലി നാഷണല്‍ അവാർഡിന് അർഹമായ ഒരു പ്രബന്ധത്തില്‍, പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുവെന്നും കൂടാതെ വലിയ ശതമാനം (83 .4 %) പുരുഷന്മാരും അമ്പതുകള്‍ക്കു ശേഷവും ലൈംഗികത നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ ചെറുപ്പം നിലനിർത്താൻ സഹായിക്കുമെന്ന് ഐ എ എസ് എച്ച്‌ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ്രോളജി ആൻഡ് സെക്ഷ്വല്‍ ഹെല്‍ത്ത് ) സ്ഥാപകൻ ഡോക്ടർ ചിരാഗ് ഭണ്ഡാരി പറഞ്ഞു.

“ലൈംഗിക ബന്ധത്തിന് ശേഷം ഹാപ്പി ഹോർമോണ്‍സ് എന്നറിയപ്പെടുന്ന എൻഡോർഫിന്നിന്റെ അളവ് ഉയരുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആന്റി ഏജിങ് സവിശേഷത അടങ്ങിയ ടെസ്റ്റോസ്റ്റീറോണുകളുടെ അളവില്‍ വർധന ഉണ്ടാക്കുകയും ഇത് ഉന്മേഷത്തോടെയും ചെറുപ്പമായും നിലനില്‍ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ”

“ഹൃദയാഘാതം ലൈംഗിക ജീവിതത്തിന് തടയിടുന്ന ഒന്നല്ല. ഹൃദയ ശസ്ത്രക്രിയക്ക് ശേഷവും മസിലുകളുടെ ആരോഗ്യവും ശക്തിയും വീണ്ടെടുക്കാൻ സാധിക്കും, ” ഫോർട്ടിസ് ആശുപത്രിയിലെ മനഃശാസ്ത്രരോഗ വിദഗ്ധനും സെക്സോളജിസ്റ്റുമായുള്ള ഡോക്ടർ സഞ്ജയ് കുമവത് പറഞ്ഞു.

ലൈംഗികാസക്തി നിലനിർത്താനുള്ള ചില വഴികള്‍

സാമൂഹിക പ്രവർത്തങ്ങളില്‍ ഏർപ്പെടുന്നത് ഗുണകരമാവും. ഒഴിവുകാല വിനോദങ്ങളില്‍ ഏർപ്പെടുന്നത് മോശം ചിന്തകളില്‍നിന്നും മാറ്റി മാനസിക ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. പസ്സില്‍സ് പോലുള്ള വിനോദങ്ങളിലൂടെ മാനസിക ശേഷി വികസിപ്പിക്കുക. പുതുമയുള്ള കാര്യങ്ങള്‍ പഠിക്കാൻ ശ്രമിക്കുക.

നല്ല ഭക്ഷണക്രമവും വ്യായാമവും യോഗയും നടത്തവും ആരോഗ്യകരമായ ലൈംഗിക ജീവിതം ഉണ്ടാകാൻ സഹായിക്കുന്നു. കൃത്യസമയത്തു ഉറങ്ങാൻ ശ്രദ്ധിക്കുക, കൃത്യമായ ഒരു സമയക്രമം പാലിക്കുന്നത് ശാരീരികമായി ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

ലൈംഗികാസക്തിക്കും സന്തുഷ്ടമായ ലൈംഗിക ജീവിതത്തിനും സഹായകരമായ ചില ഭക്ഷണങ്ങള്‍ ആയുർവേദ വിദഗ്ധ ഡോക്ടർ രേഖ രാധാമണിയും നിർദ്ദേശിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…

മാതളം

സ്ഥിരമായി മാതളം കഴിക്കുന്നതിലൂടെ ലൈംഗിക ഉന്മേഷം കൂടാൻ സഹായിക്കുന്നു. ഗർഭിണികളായ സ്ത്രീകള്‍ക്ക് വളരെ ഗുണപ്രദമാണ് മാതളം.

ഈന്തപ്പഴം

ലൈംഗിക ആരോഗ്യത്തിനും പുരുഷന്മാരില്‍ മെച്ചപ്പെട്ട ബീജ സംയോജനത്തിനും ഈന്തപ്പഴം സഹായിക്കും

മുരിങ്ങയില

ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണമേന്മ കൂടാൻ ഏറ്റവും സഹായകമാണ് മുരിങ്ങയിലയും മുരിങ്ങകായയും.

ബാർലി

ജനിതക അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും.