‘നമുക്കെല്ലാം വേണ്ടത് സന്തോഷമാണ്, അല്ലേ? യാത്രകളിൽ എപ്പോഴും ഒരു സഹയാത്രിക വേണമെന്ന് ആഗ്രഹിച്ചു’..! രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ്  വിദ്യാർഥി

‘നമുക്കെല്ലാം വേണ്ടത് സന്തോഷമാണ്, അല്ലേ? യാത്രകളിൽ എപ്പോഴും ഒരു സഹയാത്രിക വേണമെന്ന് ആഗ്രഹിച്ചു’..! രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി

സ്വന്തം ലേഖകൻ

നടൻ ആശിഷ് വിദ്യാർഥിയുടെ വിവാഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അറുപതുകാരനായ ആശിഷ് വിദ്യാർഥി അൻപതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. അസം സ്വദേശിയായ റുപാലി ഫാഷൻ സംരംഭകയാണ്.

ഇതിന് പിന്നാലെ ആശിഷിന്റെ മുൻ ഭാ​ര്യ രജോഷി പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ആശിഷ് വിദ്യാർഥി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വ്യത്യസ്തമാണ്‌. ഓരോരുത്തര്‍ക്കും വ്യത്യസ്ത വെല്ലുവിളികള്‍, പശ്ചാത്തലങ്ങൾ, വിദ്യാഭ്യാസം, ചിന്താരീതികൾ.. തൊഴിലുകള്‍ വ്യത്യസ്തമാണ്‌. നാമെല്ലാവരും വ്യത്യസ്ത സാമൂഹിക തലങ്ങളില്‍ നിന്നും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും മതങ്ങളിൽ നിന്നും വിശ്വാസങ്ങളില്‍ നിന്നുള്ളവരാണ്‌, എന്നാല്‍ പൊതുവായ ഒരു കാര്യം, നാമെല്ലാവരും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു’, എന്ന് ആശിഷ് പറയുന്നു.

മുൻ ഭാ​ര്യ രജോഷിയുമായുള്ള 22 വർഷത്തെ ബന്ധം രണ്ട്‌ വര്‍ഷമായി വഷളായിരുന്നു എന്നും അതിന് ശേഷമാണ് പിരിയാമെന്ന് തീരുമാനിച്ചതെന്നും നടൻ പറയുന്നു. ‘ഞങ്ങൾക്ക്‌ ഇലോൾ 22 വയസ്സുള്ള മകനുണ്ട്‌ (ആര്‍ത്ത്‌), അവന്‍ ജോലി ചെയ്യുന്നു. എന്നാല്‍ എങ്ങനെയോ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച്‌ പൂര്‍ത്തിയാക്കിയ മനോഹരമായ ഒരു ഇന്നിംഗ്സിന്‌ ശേഷം, ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന്‌ മനസിലാക്കി. സന്തോഷമാണ്‌ നമുക്കെല്ലാവര്‍ക്കും വേണ്ടത്‌, അല്ലേ? അതിനാല്‍ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു’, അദ്ദേഹം പറഞ്ഞു.

‘ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളതിനാല്‍ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. അപ്പോഴാണ്‌ ഞാന്‍ രൂപാലിയെ പരിചയപ്പെടുന്നത്‌. ഞങ്ങൾ ചാറ്റ്‌ ചെയ്തു, ഞങ്ങള്‍ കണ്ടുമുട്ടി, ഒടുവിൽ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച്‌ നടക്കാമെന്ന്‌ തീരുമാനിച്ചു. പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തര്‍ക്കും സന്തോഷിക്കാം. എല്ലാവരുടെയും ജീവിത തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കണം’, എന്നാണ് രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് പറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു ആശിഷിന്റെ വിവാഹം.