ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങി; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണന്ത്യം

ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങി; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണന്ത്യം

സ്വന്തം ലേഖകൻ

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇളകൊള്ളൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

ഏഴ് കുട്ടികൾ അടങ്ങുന്ന സമീപം ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഞ്ച് പേർ കരയ്ക്കിരിക്കുകയും രണ്ടുപേർ വെള്ളത്തിൽ ഇറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറങ്ങിയ കുട്ടിയിലൊരാൾ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴിക്കിൽപ്പെടുകയായിരുന്നെന്ന്
ദൃക്സാക്ഷികൾ പറയുന്നു.

പത്തംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്.
പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags :