താമസ സ്ഥലം ആവശ്യപ്പെട്ട് ആദിവാസികളുടെ പ്രതിഷേധം: കോതമംഗലത്ത് വനഭൂമി കയ്യേറി

താമസ സ്ഥലം ആവശ്യപ്പെട്ട് ആദിവാസികളുടെ പ്രതിഷേധം: കോതമംഗലത്ത് വനഭൂമി കയ്യേറി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സുരക്ഷിത താമസ സൗകര്യമൊരുക്കണമെന്ന വർഷങ്ങൾ നീണ്ട ആവശ്യം നേടിയെടുക്കാൻ കോതമംഗലം അറാക്കപ്പ് ആദിവാസി കോളനിക്കാർ ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ചു; വനപാലകർ ശ്രമം തടഞ്ഞു.

ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടുംബങ്ങളാണ് ഇടമലയാറിൽ വൈശാലി ഗുഹക്ക് സമീപം താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ടു.തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ ഇവിടെ നിന്നും ഒഴിവാകില്ലന്നും ബലംപ്രയോഗിച്ചാൽ തങ്ങൾ ഡാമിൽച്ചാടുമെന്നും താമസക്കാർ പ്രതികരിച്ചതോടെ ഒത്തുതീർപ്പിനുള്ള ശ്രമം തുടരുകയാണ്.

അടച്ചുറപ്പുള്ള വീടോ, വഴിയോ ഒന്നുമില്ലാതെ ഉരുൾപൊട്ടൽ ഭീഷണിയിൽ വർഷങ്ങളായി ഇവിടെ താമസിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതു കൊണ്ടാണ് ഇവിടെ കുടിൽ കെട്ടി താമസിക്കാൻ ശ്രമിച്ചതെന്ന് അറാക്കപ്പ് ആദിവാസി കോളനിക്കാർ പറഞ്ഞു.