അസമില്‍ അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍; ജീന്‍സ്, ലെഗിന്‍സ്, ആഡംബര വസ്ത്രങ്ങള്‍, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി

അസമില്‍ അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍; ജീന്‍സ്, ലെഗിന്‍സ്, ആഡംബര വസ്ത്രങ്ങള്‍, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി

സ്വന്തം ലേഖകൻ

ദിസ്പൂര്‍: അസമില്‍ അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ജീന്‍സ്, ലെഗിന്‍സ്, ആഡംബര വസ്ത്രങ്ങള്‍, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തില്‍ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ചില അധ്യാപകര്‍ ശീലമാക്കിയതിന് പിന്നാലെയാണ് തീരുമാനമെന്നാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുരുഷ വനിതാ അധ്യാപകര്‍ക്ക് ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നതിന് വിലക്കും വനിതാ അധ്യാപകര്‍ക്ക് ലെഗിന്‍സ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്.

എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അസമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സല്‍വാറുമാണ് വനിതാ അധ്യാപകര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള വസ്ത്രം.

Tags :