നാട്ടിൽ കൊവിഡ് പരത്തുമെന്ന് ഭീഷണി: പ്രവാസിക്കെതിരെ കേസെടുത്തു

നാട്ടിൽ കൊവിഡ് പരത്തുമെന്ന് ഭീഷണി: പ്രവാസിക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

തൃശ്ശൂർ: ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് കൊവിഡ് പരത്തുമെന്ന് ഭീഷണി മുഴക്കിയ പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. ആറാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ ജിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് പൊലീസ് കേസെടുത്തത്. അബുദാബിയിൽ നിന്നും ചൊവ്വാഴ്ചയാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്.

വിമാനത്താവളത്തിൽ നിന്നും ക്വാറന്റൈൻ നിർദേശങ്ങൾ നൽകുന്ന വികെഎൻ സ്റ്റേഡിയത്തിൽ എത്തുകയും, സർക്കാർ ചിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ പുറത്ത് കറങ്ങി നടന്ന് നാട്ടിൽ രോ​ഗം പടർത്തും എന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. കൂടാതെ കൊവിഡ് വിവര ശേഖരണ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ ഇയാൾ മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടാട്ട് ​ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥ അറിയിച്ചു എങ്കിലും ഡ്രോപ്പിം​ഗ് പോയിന്റിൽ തന്നെ ക്വാറന്റൈൻ സൗകര്യമൊരുക്കണമെന്ന് ഇയാൾ വാശി പിടിക്കുകയായിരുന്നു. വീട്ടിൽ മതിയായ ക്വാറന്റൈൻ സൗകര്യമുള്ളയാളാണ് ഇയാളെന്ന് തദ്ദേശ തലത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ഉദ്യോ​ഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എഡിഎം റെജി പി ജോസഫ് അറിയിച്ചു.