ആർപ്പൂക്കരയിലെ കഞ്ചാവ് മാഫിയ കുടുങ്ങി: പിടിയിലായത് മൂന്നു യുവാക്കൾ; അരകിലോ കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു

ആർപ്പൂക്കരയിലെ കഞ്ചാവ് മാഫിയ കുടുങ്ങി: പിടിയിലായത് മൂന്നു യുവാക്കൾ; അരകിലോ കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർപ്പൂക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ മൂന്നു യുവാക്കൾ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങി. അര കിലോ കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിക്കുന്ന ബോങ്ങ് എന്ന ഉപകരണണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ആർപ്പൂക്കരയിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആർപ്പൂക്കര കീർത്തനംവീട്ടിൽ വിഷ്ണു വി.നായർ (24), ഏറ്റുമാനൂർ വെട്ടിമുകൾ ജവഹർ കോളനിയിൽ കെ.വി കണ്ണൻ (25), മാന്നാനം പണ്ടാരപ്പള്ളിയിൽ ആകാശ് ജോജി (27) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർപ്പൂക്കര, വില്ലൂന്നി ഭാഗങ്ങളിൽ യുവാക്കളും വിദ്യാർത്ഥികളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായും ഈ പ്രദേശങ്ങളിൽ വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായും പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് മാഫിയ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത് എന്നു കണ്ടെത്തിയത്.

തുടർന്നു വിഷ്ണുവിനെ പിടികൂടുകയായിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗോപകുമാർ, കടുത്തുരുത്തി എസ്.ഐയും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗവുമായ ടി.എസ് റെനീഷ്, എസ്.ഐമാരായ ദീപക്, പ്രദീപ്, സജീമോൻ, സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.കെ അജയകുമാർ, അനീഷ് , എസ്.അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.