ആർപ്പൂക്കര സ്വദേശിയായ നഴ്‌സിനെ സൗദിയിലെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ; മരണം ബോണ്ട് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിലേയ്ക്കു മടങ്ങാനിരിക്കെ

ആർപ്പൂക്കര സ്വദേശിയായ നഴ്‌സിനെ സൗദിയിലെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ; മരണം ബോണ്ട് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിലേയ്ക്കു മടങ്ങാനിരിക്കെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർപ്പൂക്കര സ്വദേശിയായ നഴ്‌സിനെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബോട്ട് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിലേയ്ക്കു പോരാനിരിക്കെയാണ് നഴ്‌സിന്റെ മരണം സംഭവിച്ചിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം സ്‌കൂളിനു സമീപം ചക്കുഴിയിൽ സൗമ്യ സി.ജോസഫിനെ(27)യാണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗദി അൽജസീറ ആശുപത്രിയിൽ നഴ്‌സായ സൗമ്യ ഒന്നര വർഷം മുൻപാണ് ജോലിയ്ക്കായി പോയത്. ഇവിടെ എത്തിയ ശേഷം ജോലി സ്ഥലത്ത് ചിലരിൽ നിന്നും സൗമ്യയ്ക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായി വിദേശത്ത് ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ പറയുന്നു. ഇതേ തുടർന്നു ബോണ്ട് കാലാവധി പൂർത്തിയാകും മുൻപ് സൗമ്യ തിരികെ നാട്ടിലേയ്ക്കു മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദിയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതാനായി തോമസ് ചാഴികാൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ അടക്കം ഇടപെടൽ നടത്തിയിട്ടുണ്ട്. എത്രയും വേഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് നടപടികൾ പുരോഗമിക്കുന്നത്.