ആധാർ ചതിച്ചാശാനേ…അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കീരീടമടക്കം 11 പവൻ കവർന്ന കേസിൽ പിടിയിലായ അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ രാജേഷിനെ കുടുക്കിയത് സ്വന്തം ആധാർ കാർഡ് തന്നെ.തൊഴുത് വണങ്ങി മോഷണം നടത്തിയ രാജേഷ് ഒരാഴ്ച മുൻപേ  ക്ഷേത്രദർശനം നടത്തി പ്ലാൻ തയ്യാറാക്കിയെന്ന് പോലീസ്…

ആധാർ ചതിച്ചാശാനേ…അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കീരീടമടക്കം 11 പവൻ കവർന്ന കേസിൽ പിടിയിലായ അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ രാജേഷിനെ കുടുക്കിയത് സ്വന്തം ആധാർ കാർഡ് തന്നെ.തൊഴുത് വണങ്ങി മോഷണം നടത്തിയ രാജേഷ് ഒരാഴ്ച മുൻപേ ക്ഷേത്രദർശനം നടത്തി പ്ലാൻ തയ്യാറാക്കിയെന്ന് പോലീസ്…

അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കീരീടമടക്കം 11 പവൻ കവർന്ന കേസിൽ പിടിയിലായ അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ രാജേഷിനെ (42) ചേർത്തല കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ കവർച്ച നടത്തിയ പ്രതിയെ അന്നു വൈകിട്ടുതന്നെ അരൂർ പൊലീസ് പിടികൂടുകയായിരുന്നു.

ക്ഷേത്രത്തിനു സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മോഷണമുതലുമായി കടന്ന രാജേഷിനെ ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്പലപ്പുഴയിൽ നിന്ന് പിടികൂടിയത്.

അരൂർ ശ്രീകുമാര ക്ഷേത്രം കൂടാതെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ഘണ്ടാകർണ ദേവീക്ഷേത്രം, പട്ടണക്കാട് പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ സ്വർണം കവർന്നത് താനാണെന്ന് രാജേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് പവൻ വരുന്ന കിരീടം, മൂന്ന് പവന്റെ നെക്ലസ്, ഒന്നര പവൻ വീതമുള്ള രണ്ട് കുണ്ഡലങ്ങൾ എന്നിവയാണ് ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ നിന്ന് കവർന്നത്. ആലപ്പുഴ മുല്ലയ്ക്കലിലെ ജുവലറിയിൽ വിറ്റ സ്വർണവും രാജേഷിന്റെ കൈവശമുണ്ടായിരുന്ന കിരീടവുമുൾപ്പടെ 9 പവൻ പൊലീസ് കണ്ടെടുത്തു. വിൽക്കാൻ ചെന്നപ്പോൾ ജുവലറിയിൽ രാജേഷ് പറഞ്ഞത് താൻ ക്ഷേത്ര ജീവനക്കാരനാണെന്നാണ്. ആധാർ കാർഡിന്റെ പകർപ്പ് വാങ്ങിയ ശേഷം ഇയാളുടെ ഫോട്ടോ ജുവലറി ജീവനക്കാർ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ചയ്ക്കായി ക്ഷേത്ര ദർശനം നടത്തി ഒരാഴ്ച മുൻപേ പ്ലാൻ തയ്യാറാക്കി മുഖംമൂടി ധരിച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് രാജേഷ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അരൂർ സി.ഐ പി.എസ്.സുബ്രഹ്മണ്യൻ, എസ്.ഐ ഹാരോൾഡ് ജോർജ്, സി.പി.ഒമാരായ രതീഷ് കുമാർ, നിതീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags :