വിവാഹത്തിനു മുൻപ് സിനിമ സംവിധാനം ചെയ്യും; ആ യുവതി വെറും സുഹൃത്ത് മാത്രം; തുറന്നു പറഞ്ഞ് പാട്ടുകാരനായ താരം അരിസ്റ്റോ സുരേഷ്

വിവാഹത്തിനു മുൻപ് സിനിമ സംവിധാനം ചെയ്യും; ആ യുവതി വെറും സുഹൃത്ത് മാത്രം; തുറന്നു പറഞ്ഞ് പാട്ടുകാരനായ താരം അരിസ്റ്റോ സുരേഷ്

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: ആക്ഷൻ ഹീറോ ബിജുവിലെ ഒറ്റപ്പാട്ടിലൂടെ തന്നെ ആരിസ്റ്റോ സുരേഷ് താരമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിനു പിന്നാലെ ഒരു പിടി ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ കയ്യിലെത്തുകയും ചെയ്തു. ഇതിനിടെയാണ് ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ സുരേഷിനെ പൊല്ലാപ്പിലാക്കിയത്. ഫെയ്‌സ്ബുക്കിൽ വനിതാ സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ എടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ ഇദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചതായി വാർത്ത നൽകുകയായിരുന്നു.

ഒരു സുഹൃത്തിന്റെ ചിത്രം ചേർത്തുവച്ചാണ് സുരേഷ് വിവാഹിതനാവുന്നു എന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ടുചെയ്തത്. ഇതോടെ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന വ്യാജ പ്രചരണം മറ്റു ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പാഴിതാ തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. ചില ഓൺ ലൈൻ മാധ്യമം വഴി ആയിരുന്നു ഇത്തരത്തിൽ ഉള്ള ചിത്രവും വ്യാദ റിപ്പോർട്ടും പങ്കു വെക്കപ്പെട്ടത്.

ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് വാർത്തക്ക് എതിരെ താരം തന്നെ രംഗത്ത് വന്നത്. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത് എന്ന് ആയിരുന്നു വാർത്തയിൽ പറഞ്ഞത്. അരിസ്റ്റോ സുരേഷിന് ഒപ്പം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത അതിഥി എന്ന പെൺകുട്ടിയുടെ ചിത്രം ചേർത്ത് ആയിരുന്നു ഈ പ്രചരണം.

സുരേഷിന്റെ അമ്മയെ കാണാൻ അതിഥി എത്തിയപ്പോൾ എടുത്ത ചിത്രമാണ് വാർത്തയിൽ ചേർത്തിരുന്നത്. വാർത്ത കണ്ടു നിരവധി പേര് വിളിച്ചു എന്നും അദ്ദേഹം പറയുന്നു. സംഭവം ഏറെ വേദനിപ്പിച്ചു എന്നും മുൻപും ഇത് പോലെ വ്യാജ പ്രചാരണം ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു.

എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണം. മുൻപും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.

സിനിമയക്കാൾ ഉപരി അദ്ദേഹം പാടിയ ചില ഗാനങ്ങൾ ആണാ ആരാധകരെ ഏറെ ആകർഷിച്ചത്. ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹത്തിന്റെ പാട്ടും ഉണ്ടായിരുന്നു. പിന്നീട് ഏഷ്യാനറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ വണ്ണിലെ ശക്തനായ മത്സരാർത്ഥി കൂടിയായിരുന്നു അരിസ്റ്റോ സുരേഷ്.