അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്‌ക്കടുത്ത്; കൂടെ അഞ്ച് കാട്ടാനകളും; ആനക്കൂട്ടമുള്ളത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റര്‍ അകലെ
സ്വന്തം ലേഖിക
ഇടുക്കി: അരിക്കൊമ്പനും അഞ്ച് കാട്ടാനകളും ജനവാസ മേഖലയ്ക്കടുത്ത്.
കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റര്‍ അകലെ സിങ്കുകണ്ടം സിമന്റ് പാലത്തിന് സമീപമാണ് ആനക്കൂട്ടമുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.
സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ ആറ് മണിക്ക് തടഞ്ഞിട്ട വാഹനങ്ങള്‍ പത്ത് മണിയോടെയാണ് കടത്തിവിട്ടിരുന്നു. തോട്ടം മേഖലയും സ്‌തംഭിച്ചിരിക്കുകയാണ്. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വിദ്യാര്‍ത്ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അരിക്കൊമ്പന്റെ കാര്യത്തില്‍ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്ന് കോടതി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ആനയുടെ ആവാസമേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.