‘കാട്, അത് മൃഗങ്ങള്‍ക്കുളളതാണ്..! ശാന്തന്‍പാറയെ വിറപ്പിച്ച അരിക്കൊമ്പനും ഫാന്‍സ് അസോസിയേഷന്‍; ഫ്ലക്സ് സ്ഥാപിച്ച് ഓട്ടോ തൊഴിലാളികള്‍
സ്വന്തം ലേഖിക
അണക്കര: ശാന്തന്‍പാറയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ അരികൊമ്പന്റെ വാര്‍ത്തകളായിരുന്നു കേരളം കേട്ടിരുന്നത്.
ആനയെ പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ തീരുമാനത്തെ അനുകൂലിച്ച് പ്രതികൂലിച്ചു സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ അരിക്കൊമ്പനും ഫാന്‍സ് അസോസിയേഷന്‍. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്.
പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് വേണ്ടി അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് ഫ്ലക്സ് വെച്ചത്. കാട് അത് മൃഗങ്ങള്‍ക്കുളളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോ തൊഴിലാളികളാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.
കാടു മാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടി വന്നതില്‍ വിഷമവും പ്രതിഷേധവുമുണ്ട്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിന് പിന്നിലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.