അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റിത്തരാമെന്ന്പറഞ്ഞ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയിലായി. കുട്ടിയെ പരാതിക്കാരന്റെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സ്വന്തം ലേഖകൻ
മലപ്പുറം :താനൂര്‍ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫി ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
പ്രതി പൂജാകര്‍മ്മങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം രൂപ പലതവണയായി ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാരാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഇയാളെ വളാഞ്ചേരി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ മുഹമ്മദ് റാഫി പൊലീസ് വേഷംധരിച്ച് വിവിധ ഇടങ്ങളില്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ അരിക്കോട്, തിരൂര്‍, തിരൂരങ്ങാടി , താനൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0
Tags :