നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട് ; അത് പാലിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ഗവർണർ ആരിഫ് മുഹമദ് ഖാൻ

നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട് ; അത് പാലിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ഗവർണർ ആരിഫ് മുഹമദ് ഖാൻ

കോട്ടയം : നിയമത്തെ അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക മഹാ സമ്മേളന വേദിയിലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ്റെ ഈ പ്രസ്താവന.

സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുതെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും വിഎൻ വാസവനും വേദിയിലിരിക്കെ ഗവര്‍ണറോട് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർതോമ മാതൃൂസ് തൃതീയൻ ബാവ നടത്തിയ അഭ്യര്‍ത്ഥനക്ക് മറുപടി പറയുകയായിരുന്നു ഗവർണർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്‌സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബാഹ്യസഭാ ബന്ധങ്ങളുടെ തലവൻ ബിഷപ് ആന്റണി, ഇത്യോപ്യൻ സഭയുടെ ബിഷപ് അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ, മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ഓർത്തഡോക്സ് സഭ വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്‌റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സഭയിലെ ബിഷപ്പുമാർക്കു പുറമേ എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്ര് ടീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

സംഗമത്തിനു മുന്നോടിയായി സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രൗഢഗംഭീരമായ വിളംബര ഘോഷയാത്ര നടന്നു. എംഡി സെമിനാരി മൈതാനിയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കെ കെ റോഡിലൂടെ സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ്, ശാസ്ത്രി റോഡ് കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വൈദികരും വൈദിക വിദ്യാർഥികളും അൽമായരും ഉൾപ്പെടുന്ന 300 പേരടങ്ങുന്ന ഗായകസംഘം ഗാനാലാപനം നടത്തി.