മോദിയുടെ യാത്രകൾക്കായി അത്യാധുനിക ബോയിങ് വിമാനം എത്തുന്നു

മോദിയുടെ യാത്രകൾക്കായി അത്യാധുനിക ബോയിങ് വിമാനം എത്തുന്നു

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകൾക്കായി പ്രത്യേക വിമാനമെത്തുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ വിമാന നിർമാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എയർ ഇന്ത്യ ചാർട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്.

ബോയിങ് 777-300 ഇ.ആർ വിമാനമാണ് മോദിക്കായി മാറ്റങ്ങൾ വരുത്തി കമ്ബനി നിർമിക്കുക. 2020 ജൂണിലാണ് വിമാനം എയർഫോഴ്‌സിന് ബോയിങ് കൈമാറുക. മിസൈൽ പ്രതിരോധ സംവിധാനമുൾപ്പടെ വിമാനത്തിൽ കൂട്ടിച്ചേർക്കും. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സഞ്ചരിക്കുന്ന 747-200ബി വിമാനത്തോട് കിടപിടിക്കുന്നതായിരിക്കും മോദിയുടേയും വിമാനമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശത്രുക്കളുടെ റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതാണ് ബോയിങ് 777 വിമാനം. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മോദി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ വിമാനം വാങ്ങാൻ ഒരുങ്ങുന്നത്.