play-sharp-fill
അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ

അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ

 

തലയോലപറമ്പ്:അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈക്കപ്രയാർ ആരംഭിച്ച യൂസ്ഡ് വെഹിക്കിൾസ് ഷോറൂമായ വാല്യൂ റൈഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ ബിജി മനോജ്, ആർച്ചിത് മനോജ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർഷിത് മനോജ്, വാല്യൂ റൈഡ് പാർട്ടണർ എം.ശശി, കെ.ശെൽവരാജ്, പി.വി.പ്രസാദ്, സാബു പി.മണലൊടി ,ലെറ്റി സാബു , ഇടവട്ടം ജയകുമാർ, വി.കെ.മുരളീധരൻ , ടി.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.