‘എന്നാ ദ്രോഹാടാ….അവള്‍ നിന്നോട് ചെയ്തത്… അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നേ.. എങ്ങനെ തോന്നി പൊന്നു പോലെ കൊണ്ട് നടന്ന അവളെ കൊല്ലാന്‍..’; തെളിവെടുപ്പിന് എത്തിച്ച ബിജേഷിനെ കണ്ട് അലമുറയിട്ടു അനുമോളുടെ മാതാവിന്റെ വിലാപം; നാട്ടുകാരുടെ ക്ഷോഭത്തിലും കൂളായി ബിജേഷ്; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കൊലപാതകം വിവരിച്ചത് കൂസലില്ലാതെ….!
സ്വന്തം ലേഖിക
കട്ടപ്പന: കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആരുമറിയാതെ ഏതെങ്കിലും കൊക്കയില്‍ തള്ളുക.
പിന്നീട് പൊലീസിനോടും നാട്ടുകാരോടും ഭാര്യയെ കാണാനില്ലയെന്നു പറഞ്ഞ് അഭിനയിക്കുക. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പിക്കപ്പ് വാന്‍ ഡ്രൈവറായ ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്ലാന്‍ചെയ്തിരുന്ന കാര്യങ്ങള്‍ ഇങ്ങനൊയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, എല്ലാ പദ്ധതികളും പാളിപ്പോയി. കട്ടിലിന് അടിയില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു ബിജേഷ്.
തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവെങ്കിലും കുമളിയിലെത്തിയപ്പോള്‍ റോസാപൂകണ്ടത്ത് വച്ചു ഇയാള്‍ പിടിയിലായി. പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍ -ഫിലോമിന ദമ്പതികളുടെ മകളായ 27 വയസുള്ള അനുമോളാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് അഞ്ച് വയസുള്ള മകളുണ്ട്. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി തെളിവെടുപ്പു നടത്തി.
ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് ബിജേഷിനെ കൊല നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിവരം ബിജേഷ് യാതൊരു പശ്ചാത്താപവുമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ വിവരിച്ചു.
കഴിഞ്ഞ 17 നാണ് ഇയാള്‍ ഭാര്യ അനുമോളെ കൊലപെടുത്തുന്നത്. രണ്ടുമണിക്കൂറോളം വീട്ടില്‍ തെളിവെടുപ്പ് നടത്തി. പ്രതിയെ തെളിവെടുപ്പിനായി നാട്ടില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. അനുമോളുടെ മാതാവും ബന്ധുക്കളും ശാപവാക്കുകളുമായി സ്ഥലത്തുണ്ടായിരുന്നു.
എന്നാ ദ്രോഹാടാ.. അവള്‍ നിന്നോട് ചെയ്തത്…അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നെ.. എങ്ങനെ തോന്നി പൊന്നുപോലെ കൊണ്ട് നടന്ന അതിനെ കൊല്ലാനായിട്ട്… എന്നു പറഞ്ഞ് അലമുറയിട്ടുള്ള അനുമോളുടെ മാതാവിന്റെ കരച്ചില്‍ കണ്ടു നിന്നവര്‍ക്കും വിങ്ങലായി മാറി.
എന്നാല്‍ ഇതിനിടെയിലും യാതൊരു സങ്കോചവും കൂടാതെയാണ് ബിജേഷ് പൊലീസിനോട് കൊലപാതക രീതി വിവരിച്ചത്.