Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ശാസ്താംകോട്ട: പട്ടാപ്പകൽ യുവതിയെ കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുമുന്നിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇതുവഴി സ്കൂട്ടറിൽ വരികയായിരുന്ന മൈനാഗപ്പള്ളി കടപ്പ സ്വദേശിനിയുടെ
പിന്നാലെ എത്തിയ മോഷ്ടാക്കൾ സ്കൂട്ടറിനു പിന്നിൽനിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റോഡരികിലേക്ക് മാറ്റി സ്കൂട്ടർ നിർത്തിയ യുവതിയ്ക്കരികിൽ പ്രതികൾ
സഹായ വാഗ്ദാനവുമായി എത്തി.സ്കൂട്ടറിൽനിന്ന് ഇറങ്ങുന്നതിനിടെ യുവതിയെ അടിച്ചുവീഴ്ത്തി കൈയിൽ കരുതിയിരുന്ന മുളകുപൊടി കണ്ണിൽ വിതറി. തിടുക്കത്തിൽ യുവതിയുടെ കഴുത്തിൽ കിടന്ന മൂന്നു പവനോളം വരുന്ന മാലപൊട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും കുറച്ചുഭാഗം യുവതിയുടെ കൈയിൽ കിട്ടി.

ശേഷിച്ച മാലയുമായി മോഷ്ടാക്കൾ പോകാനുള്ള ശ്രമത്തിനിടെ യുവതി ഉച്ചത്തിൽ നിലവിളിച്ചു. ഇതുകേട്ട സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ മോഷ്ടാക്കളുടെ പിന്നാലെ പാഞ്ഞ്
പിടികൂടുകയായിരുന്നു.

ശാസ്താംകോട്ട പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.