അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാൻ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കാൻ ശ്രമിച്ചു; രക്തചന്ദനം ,പാലിൽ അരച്ച മഞ്ഞൾ എന്നിവ പല രാത്രികളിലും എൻ്റെ മുഖത്തെ പൊതിഞ്ഞു; പിന്നെ പരാജയപ്പെട്ടിടത്തൊക്കെ ജയിച്ചുകയറാൻ വാശിയായിരുന്നു; അഞ്ജന സുരേന്ദ്രന്റെ കുറിപ്പ് വൈറൽ ആകുന്നു

അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാൻ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കാൻ ശ്രമിച്ചു; രക്തചന്ദനം ,പാലിൽ അരച്ച മഞ്ഞൾ എന്നിവ പല രാത്രികളിലും എൻ്റെ മുഖത്തെ പൊതിഞ്ഞു; പിന്നെ പരാജയപ്പെട്ടിടത്തൊക്കെ ജയിച്ചുകയറാൻ വാശിയായിരുന്നു; അഞ്ജന സുരേന്ദ്രന്റെ കുറിപ്പ് വൈറൽ ആകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നിറത്തിന്റെയും ശരീരഘടനയുടെയും ഒക്കെ പേര് പറഞ്ഞു ആൾക്കൂട്ടത്തിനിടയിൽ അപമാനിക്കപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ബോഡി ക്ഷമിങ് എത്ര വലിയ വേദനയുണ്ടാക്കുമെന്ന് പലർക്കും അറിവില്ല, പ്രേത്യേകിച്ചും ചെറിയ പ്രായത്തിൽ. ആത്മവിശ്വാസം ഇല്ലാത്ത ഒരു ജീവിതം വര്ഷങ്ങളോളം ജീവിക്കാൻ ആ കളിയാക്കലുകൾ ധാരാളം.

എന്നാൽ ഇതിൽ നിന്നെല്ലാം പറന്നുയർന്നു, വിജയത്തിന്റെ പടവുകൾ ഓരോന്നായി കീഴടക്കിയവരും നമുക്കിടയിലുണ്ട്. പണ്ട് എപ്പോഴോ കേട്ട കുത്തുവാക്കുകൾക്ക് നേട്ടങ്ങൾ കൊണ്ട് മറുപടി പറയുന്നവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനില്കുന്നത് അഞ്ജന സുരേന്ദ്രൻ ആണ്. ഫേസ് ബുക്കിൽ അഞ്ജന പങ്കുവച്ച കുറിപ്പ് വായിക്കാം :

കറുപ്പ്…
വല്ലാത്തൊരു പ്രണയമാണ് കറുപ്പിനോട്…കുഞ്ഞ്ന്നാള് തൊട്ടെ നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകൾ ഒരുപാട് കേട്ടിട്ടുണ്ട് … വീട്ടിലെല്ലാവരും വെളുത്തത് നീ മാത്രം കറുത്തു പോയി ,എല്ലാത്തിനും പുറമെ ഉണ്ടക്കണ്ണി ,കറുത്തമ്മ ഇവയൊക്കെ ആയിരുന്നു കൂട്ടത്തിൽ പ്രധാനം…

ഇതിനിടയ്ക്ക് തന്നെ ചൂടുവെളളം വീണ് ഉള്ള കറുപ്പിനു മേൽ ഒരു കറുത്ത പാട് കൂടി എനിക്ക് സ്വന്തമായി… ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാൻ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂടില്ലാഞ്ഞത് കൊണ്ടും അമ്മയ്ക്ക് ഒന്നും പറ്റിയില്ല …

കാലമങ്ങനെ കൗമാരത്തിലേയ്ക്ക് കാലെടുത്തു വെപ്പിച്ചു… രക്തചന്ദനം ,പാലിൽ അരച്ച മഞ്ഞളൊക്കെ പല രാത്രികളിലും എൻ്റെ മുഖത്തെ പൊതിഞ്ഞു….

പതിയെ എൻ്റെ അപകർഷതാബോധത്തെ അടക്കിപ്പിടച്ചു കൊണ്ട് ശ്രദ്ധ മുഴുവൻ കലോത്സവങ്ങളിലേയ്ക്ക് തിരിഞ്ഞു… പാട്ടും ഡാൻസും നാടകവുമൊക്കെയായി ആകെ ബഹളമായി…. ആദ്യമായി ബെസ്റ്റ് ആക്ട്രസ് ആയപ്പോൾ പത്രത്തിൽ പേരും വെച്ചൊരു ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടവും വന്നു …

അത് വരെ കറുമ്പി എന്ന് വിളിച്ചിവരൊക്കെ ഞങ്ങടെ കൊച്ചെന്ന് അടക്കം പറയുന്നത് കേട്ടു .. ആഹാ കൊള്ളാല്ലോ കഥ… അതെനിക്കിഷ്ട്ടായ്.. പിന്നീടങ്ങോട്ട് വേദികളിൽ നിന്നും വേദികളിലേയ്ക്ക്..

പരാജയപ്പെട്ടിടത്തൊക്കെ വിജയിച്ചു കേറാൻ വല്ലാത്തൊരു വാശിയായിരുന്നു… ഇതിനിടയ്ക്ക് നിറത്തിൻ്റെ കാര്യമൊക്കെ ഞാൻ തന്നെ മറന്നു…

അങ്ങനെ കലോത്സവ വേദികളിൽ നിന്നും ഇറങ്ങിയപ്പോൾ പഠിച്ച സ്കൂളലും കോളേജിലും ഒക്കെ ചേട്ടായീടെ കൂടെ പാട്ട് പഠിപ്പിക്കാൻ പോയി .. അങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജനോത്സവമായ നാഷ്ണൽ യൂത്ത് ഫെസ്റ്റിവെലിൽ കേരളത്തിന് വേണ്ടി ആ ഒന്നാം സമ്മാനത്തിൻ്റെ കപ്പിൽ ഞങ്ങളൊരു മുത്തമിട്ടു……..

ഇതിനിടയ്ക്ക് ഞാൻ പോലുമറിയാതെ എൻ്റെ നിറമൊക്കെ കുറച്ച് മാറി … എൻ്റെ കറുപ്പിനെ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….

എത്ര ഭംഗിയുള്ള വെളിച്ചവും തെളിഞ്ഞ് നിൽക്കാൻ ഇരുളെന്ന കറുപ്പ് വേണം പിന്നിലെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.. എന്നെ പാടാനും പറയാനും പഠിപ്പിച്ചത് എൻ്റെ കറുപ്പാണ് .. കറുപ്പ് തളം കെട്ടിയ കിനാവുകൾക്ക് വല്ലാത്തൊരു ഭംഗിയാണ്.. ചുണ്ടിലെ ചായത്തെക്കാളും കണ്ണിലെ കൺമഷിയെ ആണെനിക്ക് ഇഷ്ടം…

പരസ്പ്പരം വേർതിരിക്കപ്പെട്ട അതിർവരമ്പുകളെ മായ്ച്ച് കളയാൻ എന്നെ പ്രാപ്തയാക്കിയ മാതാപിതാക്കൾക്ക് ഗുരുക്കൻമാർക്ക് കൂടപ്പിറപ്പുകൾക്ക് എൻ്റെ ചേട്ടായിക്ക് ഒരായിരമായിരം നന്ദി….

Tags :