play-sharp-fill
കളളിലെ മായം തടയാൻ ആപ്പ് വരുന്നു; ജിയോ മാപ്പിംഗ് എന്ന ഡിജിറ്റൽ സങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള ആപ്പ് ചെത്തു മുതൽ വിൽപ്പന വരെ നിരീക്ഷിക്കും; ‘ട്രാക്ക് ആൻഡ് ട്രെയ്‌സ്’ സംവിധാനത്തിലാകും പ്രവർത്തനം

കളളിലെ മായം തടയാൻ ആപ്പ് വരുന്നു; ജിയോ മാപ്പിംഗ് എന്ന ഡിജിറ്റൽ സങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള ആപ്പ് ചെത്തു മുതൽ വിൽപ്പന വരെ നിരീക്ഷിക്കും; ‘ട്രാക്ക് ആൻഡ് ട്രെയ്‌സ്’ സംവിധാനത്തിലാകും പ്രവർത്തനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കളളിലെ മായം തടയാൻ ആപ്പ് വരുന്നു. എക്സൈസ് വകുപ്പ് മുൻകൈ എടുത്താണ് ഈ ആപ്പ് വികസിപ്പിക്കുന്നത്. കള്ള് ചെത്ത് മുതൽ ഷാപ്പിൽ എത്തുന്നതുവരെയുള്ള ക്രമക്കേടുകൾ കണ്ടെത്താൻ ആപ്പ് ഉപകരിക്കും.


ഏറെ നാളുകളായുള്ള ടോഡി ബോർഡ് രൂപവത്ക്കരണത്തിന്റെ ഭാഗമായാവും ആപ്പ് നിലവിൽ വരിക. ഇന്ത്യൻ ഇസ്ടിട്യൂറ്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മന്റ് ഓഫ് കേരളയുടെ സഹകരണത്തോടെ ആപ്പ് വികസിപ്പിക്കും. ബജറ്റ് വിഹിതമായ 50 ലക്ഷം രൂപ ചിലവിട്ടാകും ഇതിന്റെ പ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോ മാപ്പിംഗ് ഉൾപ്പെടുന്ന ഡിജിറ്റൽ സങ്കേതങ്ങൾ ഉൾപ്പെടുത്തിയാകും ആപ്പ് വികസിപ്പിക്കുക. പ്രാരംഭ ഘട്ടത്തിൽ പാലക്കാട് ചിറ്റൂർ കള്ളിനെയാകും ആപ്പ് പ്രവർത്തനം പരീക്ഷിക്കാൻ തിരഞ്ഞെടുക്കുക. ‘ട്രാക്ക് ആൻഡ് ട്രെയ്‌സ്’ സംവിധാനത്തിലാകും പ്രവർത്തനം. പലപല ഘട്ടങ്ങളായാണ് ഈ പ്രവർത്തനം.

തെങ്ങിന്റെ എണ്ണം, കള്ളിന്റെ അളവ്, ഷാപ്പിൽ എത്തുന്നത് വരെയുള്ള വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തും. പോകും വഴിയേ കള്ളിന് മായം കലരുന്നുണ്ടോ, വണ്ടി വഴിമാറുന്നോ എന്നെല്ലാമുള്ള രേഖപ്പെടുത്തൽ സാധ്യമാണ്.

കള്ള് ചെത്താനുള്ള തെങ്ങുകളും ലഭ്യമാകണമെങ്കിൽ ഡിജിറ്റൽ വഴി തന്നെ സ്വീകരിക്കണം. ഇക്കുറി പെർമിറ്റ് പുതുക്കൽ ഓൺലൈൻ ആയ സാഹചര്യത്തിൽ, അടുത്ത വർഷം ഷാപ്പുകളുടെ വിൽപ്പനയും ഡിജിറ്റൽ മാർഗത്തിൽ നടക്കും.