വീട്ടിൽ വെള്ളം ചോദിച്ചെത്തി കടന്നുപിടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വർക്കല സ്വദേശിയായ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി (43)ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.