പെങ്ങളുടെ ഓപ്പറേഷന് രക്തം വേണമെന്ന് യുവാവ്;പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി ആശുപത്രിയില്‍ എത്തിച്ചു നല്‍കിയത് സി ഐ; ലോക്ക് ഡൗണ്‍ കാലത്ത് കാക്കി കരുതലാകുമ്പോള്‍

പെങ്ങളുടെ ഓപ്പറേഷന് രക്തം വേണമെന്ന് യുവാവ്;പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി ആശുപത്രിയില്‍ എത്തിച്ചു നല്‍കിയത് സി ഐ; ലോക്ക് ഡൗണ്‍ കാലത്ത് കാക്കി കരുതലാകുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: പേടിപ്പിക്കാനും വിരട്ടാനും മാത്രമല്ല, ജനങ്ങളുടെ നന്മയ്ക്കു വേണ്ടി ഇറങ്ങിത്തിരിക്കാനും പൊലീസിന് കഴിയുമെന്ന് തെളിയിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗന്‍. സഹോദരിയുടെ ചികില്‍സയ്ക്ക് അത്യാവശ്യമായി ട്രിപ്പിള്‍ ലോക്ഡൗണിനിടയില്‍ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയാണ് അമൃതരംഗന്‍ മാതൃകയാകുന്നത്.

ബൈക്കില്‍ ഫോണ്‍ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തി എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം എന്ന് പറഞ്ഞു. കാര്യത്തില്‍ ഗൗരവം മനസിലാക്കിയ അമൃതരംഗന്‍ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി ആശുപത്രിയില്‍ എത്തിച്ചു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഡൗണ്‍ കാലത്ത് എവിടെ കണ്ടാലും കയ്യോടെ പൊക്കുന്ന പൊലീസ് നടപടി കടുപ്പമെന്നാണ് പലരുടേയും അഭിപ്രായം. പക്ഷേ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഉറക്കമിളയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പലരും തിരിച്ചറിയുന്നില്ല.

നന്മപങ്കിട്ട് ഫെയ്‌സ്ബുക്കില്‍ അശ്വതി ആര്‍ പങ്കുവച്ച കുറിപ്പ്:
അമൃതരംഗന്‍ സാറിന് അഭിനന്ദനങ്ങള്‍;

പാണ്ടിക്കാട് സിഐ എന്നും കേരളത്തില്‍ അഭിമാനം ബൈക്കില്‍ ഫോണ്‍ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തി എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു പെങ്ങളുടെ ഓപ്പറേഷന് ബ്ലഡ് വേണം എന്ന് പറഞ്ഞപ്പോള്‍ ഡ്യൂട്ടിയില്‍ ഇരിക്കെ പാണ്ടിക്കാട് നിന്ന് പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ പോയി രക്തം വാങ്ങിച്ച് കൊണ്ടുപോയി കൊടുത്ത ഈ കര്‍മ്മനിരതനായ ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്..

 

Tags :