കേരളത്തിന് അഭിമാനിക്കാം..! രാജ്യത്തെ മികച്ച സർവകലാശാലയുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠത്തിന് നാലാം സ്ഥാനം

കേരളത്തിന് അഭിമാനിക്കാം..! രാജ്യത്തെ മികച്ച സർവകലാശാലയുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠത്തിന് നാലാം സ്ഥാനം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി രാജ്യത്ത് മികച്ച സർവകലാശാലകളുടെ പട്ടികയിൽ അമൃതാ വിശ്വവിദ്യാപീഠവും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ബാംഗ്ലൂർ ഐഐഎസ്‌സി ഏറ്റവും മികച്ച സർവകലാശാല ആയപ്പോൾ, ജെഎൻയു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.റാങ്കിങ്ങിൽ ഓവറോൾ ലിസ്റ്റിൽ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ റാങ്കിങ്ങിൽ ഏഴാം സ്ഥാനം നേടിയപ്പോൾ, ദന്തൽ റാങ്കിങ്ങിൽ 13, ഫാർമസിയിൽ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങിൽ ഇരുപതാം സ്ഥാനവുമാണ് സർവകലാശാലയ്ക്ക് ലഭിച്ചത്.

കൂടാതെ ക്യു എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള പതിമൂന്ന് സർവകലാശാലകളുടെ പട്ടികയിലും അമൃത ഇടം നേടിയിട്ടുണ്ട്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാദവ്പൂർ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂർ ഐഐഎസ് സി, ഡൽഹി യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നിവയും അമ്ൃതയ്‌ക്കൊപ്പം ഈ പട്ടികയിലുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിരാന്റ കോളജ് ആണ്. ലേഡി ശ്രീറാം കോളജ് ഫോർ വുമൺ, സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും മികച്ച മൂന്ന് എഞ്ചിനിയറിങ്ങ് കോളജുകൾ ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ബോബംബെ എന്നിവയാണ്. ഡൽഹിയിലെ ജാമിയ ഹംദാർദ് കോളജാണ് മികച്ച ഫാർമസി കോളജ്. പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാംസ്ഥാനത്തും മെഹാലിയിലെ ദി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് മൂന്നാം സ്ഥാനത്തുമുണ്ട്.

ഡൽഹി എഐഐഎംഎസ് ആണ് മെഡിക്കൽ കോളജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പിജിഐ, വെല്ലൂർ സിഎംസി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും എത്തി.