
തേർഡ് ഐ ബ്യൂറോ
ആലപ്പുഴ: ഓണ്‍ലൈന്‍ ഗെയിമിലൂടെ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍നിന്നു നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ.
അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോര്‍ന്ന വഴി കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരുസമയം ചാര്‍ജ് ചെയ്തായിരുന്നു കളി.
അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്നു പണം പോകുന്നതായി അറിഞ്ഞത്.
മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു.







