കൊവിഡ് വ്യാപനം: സ്കൂളുകൾ എന്ന് തുറക്കുമെന്നതിൽ കേന്ദ്ര സർക്കാർ തീരുമാനം: നടപടികൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകി കേന്ദ്ര സർക്കാർ.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആ സമയം ഉടന്‍ വരും. വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം.
അദ്ധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ലെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഹാമാരിക്ക് നമ്മെ മുറിവേല്‍പിക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നും പോള്‍ പറഞ്ഞു.
പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലും കൊവിഡിന് എതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സര്‍വേയുടെ പശ്ചാത്തലത്തിലാണ് പോളിന്റെ പരാമര്‍ശം.
വൈറസ് രൂപം മാറുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളില്‍ കൊവിഡിന്റെ തീവ്രത കുറവാണ്, എന്നാല്‍ നാളെ ഗുരുതരമായാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.