പൗരത്വ ഭേദഗതി നിയമത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് പ്രതിപക്ഷമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് പ്രതിപക്ഷമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് പൗരത്വ ഭേദഗതി നിയമത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് നിയമത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡൽഹിയിലെ സമാധാനാന്തരീക്ഷം കോൺഗ്രസ് തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യമെങ്ങും വ്യാപിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദ പാർട്ടി യോഗം വിളിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം വിളിച്ചിരിക്കുന്നത്.