രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ടു മൂടിയ കുഴിയിൽ താഴ്ന്നു, രോഗിയെ പുറത്തിറക്കി പാതയോരത്ത് സ്‌ട്രെച്ചറില്‍ കിടത്തി, പിന്നീട് ആംബുലൻസ് റോഡിലേക്കു വലിച്ചുകയറ്റിയ ശേഷം യാത്ര
പത്തനംതിട്ട: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിൽ താഴ്ന്നു. ജല അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ടു മൂടിയ ഭാഗത്താണ് ആംബുലൻസ് താഴ്ന്നത്.
കണ്ടൻപേരൂർ – കരിയംപ്ലാവ് റോഡില്‍ മുളംചുവടിനു സമീപമായിരുന്നു അപകടം. കണ്ടൻപേരൂർ സ്വദേശി മാത്യു ഏബ്രഹാമുമായി (92) വെച്ചൂച്ചിറയിലെ ആശുപത്രിയിലേക്കു പോയ ആംബുലൻസാണ് അപകടത്തില്‍പെട്ടത്.
രോഗിയെ ബന്ധുക്കളോടൊപ്പം ആംബുലൻസില്‍ നിന്നു പുറത്തിറക്കി പാതയോരത്ത് സ്‌ട്രെച്ചറില്‍ കിടത്തി. പിക്കപ് വാൻ എത്തിച്ച് ആംബുലൻസ് റോഡിലേക്കു വലിച്ചുകയറ്റിയ ശേഷമാണ് യാത്ര തുടർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ ബസിനു സൈഡ് നല്‍കുന്നതിനിടെ ഇടതുവശത്തെ മുൻ ചക്രങ്ങള്‍ പൈപ്പുകള്‍ സ്ഥാപിച്ച ശേഷം മൂടിയ ഭാഗത്തു താഴ്ന്നു പോകുകയായിരുന്നു.
Third Eye News Live
0