പെട്ടിക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ, മിന്നൽ പരിശോധനയിൽ പിടിയിലായത് 70കാരനും, പരിശോധന കർശനമാക്കി

Spread the love

തിരുവല്ല: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ട് പേർ പിടിയിൽ. തിരുവല്ല വള്ളംകുളം സ്വദേശി 70കാരനായ സോമൻ, 35കാരനായ സോമേഷ് എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്.

പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സോമനും സോമേഷും കുടുങ്ങിയത്. പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.