play-sharp-fill
അമ്പലപ്പുഴയിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു ; അപകടം കോളേജിലേക്ക് പോകും വഴി

അമ്പലപ്പുഴയിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു ; അപകടം കോളേജിലേക്ക് പോകും വഴി

ആലപ്പുഴ: അമ്പലപ്പുഴക്കടുത്ത് വളഞ്ഞവഴിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

ഹരിപ്പാട് ചെറുതന ആനാരി മംഗലശേരിയില്‍ ജയകുമാറിന്റെ മകന്‍ ജെ. സഞ്ജു (21) വാണ് മരിച്ചത്. പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് സഞ്ജു.

ശനിയാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. എന്‍.സി.സി. കേഡറ്റ് കൂടിയായ സഞ്ജു ഇതുമായി ബന്ധപ്പെട്ട് കോളേജിലേക്ക് സ്‌കൂട്ടറില്‍ വരുമ്ബോഴായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group