പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 54 കാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 54 കാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
എരുവശേരി കോട്ടക്കുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷിച്ചത്.
2018 ഏപ്രിൽ 8നായിരുന്നു കേസിനാസ്പദമായ സംഭവം. 15 കാരിയായ പെൺകുട്ടിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കുടിയാൻമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനായി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ഷെറി മോൾ ഹാജരായി.
Third Eye News Live
0