കേരളം പിടിക്കാൻ ആമസോൺ ഇറങ്ങുന്നു; ആമസോണിന്റെ പതിപ്പ് ഇനി മലയാളത്തിലും; കച്ചവട തന്ത്രത്തിനായി അരയും തലയും മുറുക്കി ആമസോൺ

കേരളം പിടിക്കാൻ ആമസോൺ ഇറങ്ങുന്നു; ആമസോണിന്റെ പതിപ്പ് ഇനി മലയാളത്തിലും; കച്ചവട തന്ത്രത്തിനായി അരയും തലയും മുറുക്കി ആമസോൺ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ നമ്പർ വൺ ഷോപ്പിംങ് സൈറ്റുകളിൽ ഒന്നായ ആമസോൺ ഇനി മലയാളത്തിലും. രാജ്യത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സേവനം നൽകുന്നതിനാണ് ഇപ്പോൾ ആമസോൺ ഒരുങ്ങുന്നത്.

ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കി. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈൽ ആപ്പുകളും ലഭ്യമാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80 ശതമാനം പേർ ഇംഗ്ലീഷ് സംസാരിക്കാത്തവരും ഒരുപക്ഷേ അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, അത് ആമസോൺ അവർക്ക് ലഭ്യമാക്കുന്നു.

ഞങ്ങൾ സേവനങ്ങൾ എങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്നത് അവർക്ക് പ്രധാനമാണ്,’ ആമസോൺ ഇന്ത്യ കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ പറയുന്നു. ഇതിലൂടെ പുതുതായി 200 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.