play-sharp-fill
ആദിത്യനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഇനി മിണ്ടിപ്പോകരുത്: അമ്പിളി ദേവിയ്ക്കു കുടുംബക്കോടതിയുടെ വിലക്ക്; വിലക്ക് വന്നത് ആദിത്യന്റെ ഹര്‍ജിയില്‍

ആദിത്യനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഇനി മിണ്ടിപ്പോകരുത്: അമ്പിളി ദേവിയ്ക്കു കുടുംബക്കോടതിയുടെ വിലക്ക്; വിലക്ക് വന്നത് ആദിത്യന്റെ ഹര്‍ജിയില്‍

തേര്‍ഡ് ഐ സിനിമ

തൃശൂര്‍: തമ്മിലടിയും, ആത്മഹത്യാ ശ്രമവുമായി വാര്‍ത്തകളില്‍ വൈറലായി നിറഞ്ഞ അമ്പിളി ദേവി ആദിത്യന്‍ കുടുംബപ്രശ്‌നത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി കോടതി. ആദിത്യനെപ്പറ്റിയുള്ള വിവരങ്ങളും, വാര്‍ത്തകളും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുന്ന അമ്പിളി ദേവിയുടെ രീതിയെയാണ് ഇപ്പോള്‍ കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അമ്പിളി ദേവി പങ്കുവയ്ക്കുന്നതിനെ കോടതി വിലക്കുകയും ചെയ്തു.

നടന്‍ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പങ്കുവയ്ക്കുന്നത് വിലക്കി തൃശൂര്‍ കുടുംബക്കോടതി. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍നിന്നു പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന ആരോപണങ്ങളാണ് അമ്പിളി ഉയര്‍ത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വര്‍ണം ഇവര്‍തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു കേസ് തീര്‍പ്പാകുന്നതുവരെ സ്വര്‍ണം വിട്ടുനല്‍കരുതെന്നു ബാങ്ക് മാനേജര്‍ക്കു കോടതി നിര്‍ദേശം നല്‍കി. മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങള്‍ നടത്തുന്നതിലേക്കു നയിച്ചതെന്നും ഇയാള്‍ വാദിക്കുന്നു. അമ്പിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേസില്‍ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു. സ്ത്രീധന പീഡനക്കേസില്‍ അമ്പിളി നല്‍കിയ പരാതിയില്‍ ആദിത്യനു നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.