ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്;വിധി വ്യാഴാഴ്ച്ചയിലേക്ക് മാറ്റി.പ്രതി കുറ്റക്കാരനെന്ന് കോടതി,ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു
സ്വന്തം ലേഖിക
ആലുവ:ആലുവയിലെ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി.ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു.ക്രൂര പീഡനത്തിനിരയായി 5 വയസുകാരി മരണപ്പെട്ട കേസിൽ 99 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ന് പ്രസ്ഥാവിക്കാനിരുന്ന കോടതിയുടെ അന്തിമമായ സുപ്രധാന വിധി 9 താം തിയ്യതി വ്യാഴാഴ്ച്ചയിലേക്ക് മാറ്റി.
വധശിക്ഷ ലഭിക്കാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു.ഐപിസി 302 കൊലപാതകം,376 2N തുടർച്ചയായ ബലാത്സംഘം , കഠിന തടവ് ലഭിക്കാവുന്ന വകുപ്പും,376 AB 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ബാലസംഘം,ജനനേന്ദ്രിയത്തിന് ക്ഷതമേല്പിക്കൽ,ജീവപര്യന്തം, കഠിന തടവോ , വധശിക്ഷയോ ലഭിക്കാവുന്ന വകുപ്പ് എന്നിവയെല്ലാം ചുമത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ഒൻപതോടെയാണ് ആലുവ സബ് ജയിലില്‍ നിന്ന് അസ്ഫാഖ് ആലമിനെ എറണാകുളം പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയത്.പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി. പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് ജയിൽ അധികൃതരിൽ നിന്ന് തേടുന്നുണ്ട്. ഇത് കൂടി പരിഗണിച്ചായിരിക്കും വിചാരണ കോടതി ശിക്ഷ നടപ്പാക്കുക.
ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില് നിന്നാണ് അഞ്ചുവയസുകാരിയെ പ്രതി കൂട്ടികൊണ്ടുപോയത്. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.