മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാവിനെ നിലത്തിട്ട് ചവിട്ടി, ചുറ്റും നൃത്തം ചെയ്ത് യുവാക്കള്‍

മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാവിനെ നിലത്തിട്ട് ചവിട്ടി, ചുറ്റും നൃത്തം ചെയ്ത് യുവാക്കള്‍

സ്വന്തം ലേഖിക

തിരുവനന്തപുരം : മാനവീയം വീഥിയില്‍ കൂട്ടയടി. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. പൂന്തുറ സ്വദേശിയായ യുവാവിനെയാണ് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മര്‍ദിച്ചതിന്റെ കാരണം വ്യക്തമല്ല.

യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദനമേറ്റ വ്യക്തിയോ കണ്ടുനിന്നവരോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍, പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാൻ സാധിച്ചു. തുടര്‍ന്ന് മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിന് പിന്നില്‍ മുൻ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച്‌ വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചശേഷം ചെറുതും വലുതുമായിട്ടുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പരാതിയുമായി ആരും സ്റ്റേഷനിലെത്താറില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ അവിടെ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ലഹരി സംഘങ്ങള്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നതായി സമീപവാസികളും പറയുന്നു.