play-sharp-fill
ആലപ്പുഴയില്‍ വന്‍തോതിൽ  മയക്കുമരുന്ന് വേട്ട; ചരിത്രത്തില്‍ ആദ്യമായാണ് ആലപ്പുഴയിൽ നിന്നും ഇത്രയും അധികം  മയക്കുമരുന്ന് പിടികൂടുന്നതെന്ന്  പോലീസ് ; ബസില്‍ കടത്തുന്നതിനിടെ പിടികൂടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍;

സ്വന്തം ലേഖിക

ആലപ്പുഴ :ആലപ്പുഴ ജില്ലയിൽ ലക്ഷങ്ങളോളം വിലമതിക്കുന്ന കഞ്ചാവ് ബസിൽ കടത്തിയ പ്രതികൾ പിടിയിൽ .ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഡിവൈഎസ്സ് പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാര്‍ഡും നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്സ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും എസ്സ് എച്ച്‌ ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കല്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

സ്പെഷ്യല്‍ സ്ക്വാര്‍ഡ് അംഗങ്ങളായ ജാക്സണ്‍, ഉല്ലാസ്, സേവ്യര്‍, ജിതിന്‍, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാര്‍, അബിന്‍ കുമാര്‍ എന്നിവര്‍ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group