മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപം; വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്; ഇത് സഹിക്കാനാവില്ല; മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ്‌ബുക്ക് നിറയെ ലൈംഗിക അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി സ്‌മൃതി പരുത്തിക്കാട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപം. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ്‌ബുക്ക് നിറയെ ലൈംഗിക അധിക്ഷേപം. നിയമനടപടിക്കൊരുങ്ങി സ്‌മൃതി പരുത്തിക്കാട്
വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി നിറഞ്ഞിരുന്നു ഫേസ്‌ബുക്ക്. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് മാധ്യമപ്രവര്‍ത്തക.
മീഡിയ വണ്‍ ചാനലും പരാതി നല്‍കുമെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ് എന്നും സ്മൃതി പരുത്തിക്കാട് ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. സംപ്രേക്ഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ മീഡിയ വണ്‍ ചാനലിന്‍്റെ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജെൻസ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേള്‍ക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നാണ് ചാനല്‍ അധികാരികള്‍ പറയുന്നത്.