ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ വരരുത്; പഠനത്തില്‍ മിടുക്കിയായ അക്ഷയ ഇങ്ങനെയാകാന്‍ കാരണം യൂനസ്; പെണ്‍കുട്ടിക്ക് സഹായ വാഗ്ദ്ധാനവുമായി സ്‌കൂള്‍ പി ടി എ

ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ വരരുത്; പഠനത്തില്‍ മിടുക്കിയായ അക്ഷയ ഇങ്ങനെയാകാന്‍ കാരണം യൂനസ്; പെണ്‍കുട്ടിക്ക് സഹായ വാഗ്ദ്ധാനവുമായി സ്‌കൂള്‍ പി ടി എ

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: മാരക ലഹരിമരുന്നായ എം ഡി എം എയുമായ പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി ചെറുവട്ടൂര്‍ സ്‌കൂള്‍ പി ടി എ.

ഈ സ്കൂളില്‍ വച്ചായിരുന്നു അക്ഷയ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. 2018ല്‍ മികച്ച മാര്‍ക്കോടെയായിരുന്നു അക്ഷയ പ്ലസ് ടു പാസായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കോതമംഗലത്തെ കോളേജില്‍ നിന്ന് എണ്‍പത് ശതമാനം മാര്‍ക്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍പഠനത്തിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്നു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യൂനസുമായി പ്രണയത്തിലാകുകയും പഠനം മുടങ്ങുകയുമായിരുന്നു.

ഇത്തരമൊരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും വരാതിരിക്കാന്‍ വേണ്ടിയാണ് പി ടി എ അക്ഷയയെ സഹായിക്കാനൊരുങ്ങുന്നത്. പെണ്‍കുട്ടിയ്ക്ക് ഉപരിപഠനം നടത്താനുള്ള സഹായം ചെയ്തുകൊടുക്കാനാണ് പി ടി എയുടെ തീരുമാനം.

ലോഡ്ജ് മുറിയില്‍ നിന്നാണ് യൂനസും അക്ഷയയും പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 6.6 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ലോ‌ഡ്ജില്‍ നടത്തിയ റെയ്‌ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.