മലപ്പുറം കുഴിമന്തിയിലെ ഭക്ഷ്യവിഷബാധ; കോട്ടയത്ത് ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ഇടത് സംഘടന; നഗരസഭാ അധ്യക്ഷയെ ജീവനക്കാര്‍ ഉപരോധിച്ചു
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം.
നഗരസഭാ അധ്യക്ഷയെ ജീവനക്കാര്‍ ഉപരോധിച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിനാണ് ഹെല്‍ഡ് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തത്. നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ചാണ് ജീവനക്കാരുടെ പ്രതിഷേധം
ഇദ്ദേഹത്തിന്റെ താഴെയും മുകളിലുമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയത് ശരിയായില്ല എന്നതാണ് പ്രതിഷേധക്കാരുടെ ആരോപണം.
നടപടിയ്‌ക്കെതിരെ ഇടത് കൗണ്‍സിലര്‍മാരുള്‍പ്പടെ പ്രതിഷേധത്തിനെത്തിയിരുന്നു. ഏറെ നേരം ഉപരോധം തുടര്‍ന്നതിന് ശേഷമാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
ഹോട്ടൽ തുറന്നതിന് പിന്നിൽ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്നും സെക്രട്ടറി ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹോട്ടൽ തുറക്കാൻ ഉത്തരവ് നല്കിയതെന്ന് വ്യക്തമാക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിൽ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മലപ്പുറം കുഴിമന്തിയിൽ (പാര്‍ക്കില്‍) നിന്നും ഭക്ഷണം കഴിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി(33) മരിച്ചത്. ആരോഗ്യനില മോശമായ രശ്മി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും നില മോശമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.