Spread the love

ഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്.

video
play-sharp-fill

അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകള്‍ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഈ തകരാറുകള്‍ റിപ്പോർട്ടില്‍ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിക്കുന്നു.

കോക്പിറ്റില്‍ ഉയർന്ന ഓഡിയോ അലേർട്ടുകളും കണ്‍ട്രോള്‍ മെസ്സേജുകളും കോക്പിറ്റ് വോയ്‌സ് റെക്കോർഡറില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നും, എന്നാല്‍ പ്രാഥമിക റിപ്പോർട്ടില്‍ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ബോധപൂർവ്വം ഒഴിവാക്കിയെന്നുമാണ് എഫ്‌ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രണ്‍ധാവ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിന്റെ വാല്‍ഭാഗത്തിന് പുറമേക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ വാല്‍ഭാഗത്ത് തന്നെയുള്ള, വൈദ്യുതിയില്‍ മാത്രം പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചത് എങ്ങനെയെന്ന് സംഘടന ചോദ്യം ചെയ്യുന്നു. ഇത് വിമാനത്തിനുള്ളില്‍ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാർ കാരണമാണെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു.