Spread the love

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്ന് പറന്നതിനെത്തുടർന്ന് മേല്‍ക്കൂര തകർന്ന സംഭവത്തില്‍ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമ സൈമണ്‍.

video
play-sharp-fill

അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അർഹമായ നഷ്ടപരിഹാരം നല്‍കാൻ സിയാല്‍ തയ്യാറാകുന്നില്ലെന്ന് വീട്ടുടമ ആരോപിക്കുന്നു.

തകർന്ന മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങള്‍ ചെലവ് വരുമെന്നിരിക്കെ വെറും 50,000 രൂപയാണ് സിയാല്‍ അധികൃതർ വാഗ്‌ദാനം ചെയ്‌തത്. ഈ തുക ഒന്നിനും തികയില്ലെന്നും സൈമണ്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേല്‍ക്കൂര തകർത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം. അപകടമുണ്ടാക്കിയത് ഒരു വിദേശ വിമാനമായതിനാല്‍ തുടർനടപടികള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏകദേശം 3,20,000 രൂപയുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൈമണ്‍ പറയുന്നത്. സിയാല്‍ നല്‍കാമെന്ന് പറഞ്ഞ തുക വീടിന്റെ അറ്റകുറ്റപ്പണിക്ക് പോലും തികയില്ലെന്നും സൈമണ്‍ ചൂണ്ടിക്കാട്ടി. അർഹമായ നഷ്‌ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സൈമണ്‍ പറഞ്ഞു.

വിമാനത്താവളത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും അർഹമായ നഷ്‌ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനും സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.