
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. കോഴിക്കോട് മാവൂർ സ്വദേശിനിയാണ് പനി ബാധിച്ച് മരിച്ചത്. മാവൂർ പാറമ്മൽ സ്വദേശി സുനിത ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. എന്നാൽ ഇതിന്റെ ഫലം വന്നിട്ടില്ല. പിന്നാലെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പകർച്ചവ്യാധി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന തുടരുകയാണ്. കനത്ത ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നത്.






