Spread the love

തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക തട്ടിപ്പ് കേസിലെ ഇഡി അന്വേഷണത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ തുടർ ചോദ്യം ചെയ്യലില്‍ തടസ്സം.

video
play-sharp-fill

മാസപ്പടിക്കേസില്‍ മുൻപ് അന്വേഷണം നടത്തിയ എസ്‌എഫ്‌ഐഒ ശേഖരിച്ച രേഖകള്‍ ഇതുവരെ ഇഡിയ്ക്ക് കൈമാറിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ കഴിയുന്നില്ല.

കോടതി അനുവദിച്ച സമയ പരിധി അവസാനിച്ചിട്ടും എസ്‌എഫ്‌ഐഒ രേഖകള്‍ ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം ബുധനാഴ്ച കഴിഞ്ഞിരുന്നു. രേഖകള്‍ക്കായി എസ്‌എഫ്‌ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

34 രേഖകളാണ് ഇഡിയ്ക്ക് നല്‍കേണ്ടത്. രേഖകള്‍ ലഭിച്ചതിന് ശേഷമേ വീണയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താൻ കഴിയൂ.