തിരഞ്ഞെടുപ്പിന് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് പുറമേ ക്യാമ്പസ് ഇന്റര്‍വ്യൂവും; വര്‍ഷത്തില്‍ 30 അവധി; 48 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പൊളിസി; അഗ്നിപഥ് റിക്രൂട്ട്മെന്റിലെ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് വ്യോമസേന
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്റിലെ വിശദമായ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് വ്യോമസേന.
അഗ്നിവീരര്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, തിരഞ്ഞെടുപ്പ് രീതികള്‍, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്നിവ സംബന്ധിച്ച് മാര്‍ഗരേഖകളാണ് വ്യോമസേന പുറത്തുവിട്ടത്. മാത്രമല്ല തിരഞ്ഞെടുപ്പിന് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് പുറമേ ക്യാമ്പസ് ഇന്റര്‍വ്യൂവും നടത്തുമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനെട്ട് വയസില്‍ താഴെയുളളവര്‍ക്ക് അഗ്നിപഥില്‍ അപേക്ഷിക്കാമെങ്കിലും ഇവര്‍ മാതാപിതാക്കളുടെ അനുമതി വാങ്ങിയിരിക്കണം. നാല് വര്‍ഷത്തെ സേവനശേഷം ഇവര്‍ സമൂഹത്തിലേക്ക് തിരികെ മടങ്ങും.
എന്നാല്‍ കഴിവിനനുസരിച്ച് 25 ശതമാനം പേര്‍ക്ക് വീണ്ടും വ്യോമസേനയില്‍ ജോലിക്കപേക്ഷിക്കാം. 17.5 മുതല്‍ 21 വയസ് വരെയുളളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാവുന്നത്.
പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും അര്‍ദ്ധസൈനിക വിഭാഗത്തിലും അഗ്നിവീരന്മാര്‍ക്ക് 10 ശതമാനം സംവരണമുണ്ടാകുമെന്നും അസം റൈഫിള്‍സിലും 10 ശതമാനം സംവരണമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. അഗ്നിപഥ് സ്‌കീമിലൂടെ ജോലിയില്‍ കയറുന്നവര്‍ക്ക് വര്‍ഷത്തില്‍ 30 അവധി ലഭിക്കും. രോഗബാധിത അവധി മെഡിക്കല്‍ നിര്‍ദ്ദേശമനുസരിച്ച് ലഭിക്കും.
സേവാനിധി പാക്കേജ് അനുസരിച്ച് 10.04 ലക്ഷം രൂപ അഗ്നിപഥ് സ്‌കീം അംഗങ്ങള്‍ക്ക് നല്‍കും. 30,000 രൂപ ആദ്യ വര്‍ഷം ലഭിക്കും ഒപ്പം വസ്‌ത്രം, യാത്ര എന്നിവയ്‌ക്ക് അലവന്‍സും ഉണ്ടാകും. 48 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പൊളിസിയും തൊഴില്‍കാലയളവിലുണ്ട്.
അതിനിടെ അഗ്നിപഥില്‍ രാജ്യത്തെ മൂന്ന് സൈനികതലവന്മാരുടെയും യോഗം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നും വിളിച്ചിട്ടുണ്ട്. രാജ്യമാകെ പ്രക്ഷോഭങ്ങള്‍ തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം.