Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയുടെ പേരിൽ ഇന്ത്യയിലുടനീളം പ്രതിഷേധം കനക്കുന്നു . സായുധസേനകളില്‍ നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നടപ്പിലാക്കുന്നത്തിനെതിരെ ട്രെയിനുകള്‍ക്ക് തീയിട്ട് ഉദ്യോഗാർത്ഥികൾ ഇന്നും പ്രതിഷേധിച്ചു . ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു .കല്ലെറിഞ്ഞും റെയിൽവേ ജീവനക്കാരെ മർദിച്ചുമാണ് പ്രകടനം നടത്തിയത് . ഉത്തര്‍പ്രദേശിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

 

സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് ബീഹാറിൽ പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ബെഗുര്‍സാരായ് റെയില്‍വേ സ്റ്റേഷനില്‍ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. ബിഹിയയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു . കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group